ഇളങ്ങുളം: കൂരാലി തകടിയിൽ കുഞ്ഞുകേശവൻ (76) ബസിൽ കുഴഞ്ഞുവീണു മരിച്ചു. വാഴൂർ പുണ്യം ട്രസ്റ്റിന്റെ വാനപ്രസ്ഥ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു.
ഇന്നലെ രാവിലെ ഇളങ്ങുളം ക്ഷേത്രത്തിൽ പോകുന്നതിനായി കൊടുങ്ങൂരിൽനിന്ന് "മാറാനാത്ത' സ്വകാര്യബസിൽ പൊൻകുന്നത്തിനു തിരിച്ചതാണ്. കെകെ റോഡിൽ 18-ാം മൈലിൽ ഇദ്ദേഹം ബസിൽ കുഴഞ്ഞുവീണു. ജീവനക്കാർ ഉടൻ തന്നെ ബസിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം ഇളങ്ങുളത്ത് പൊതുദർശനം നടത്തി. തുടർന്ന് വാഴൂർ പുണ്യം ട്രസ്റ്റ് കേന്ദ്രത്തിൽ പൊതുദർശനത്തിനു ശേഷം സംസ്കാരം നടത്തി.